സൗജന്യ വൈദ്യുതി, വിദ്യാഭ്യാസം, ചികിത്സ; സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ, ഹരിയാണ തിരഞ്ഞെടുപ്പിന് AAP
ഛണ്ഡീഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച് എ.എ.പി. ഡല്‍ഹി മുഖ്യമന്ത്രിയും പാർട്ടി കണ്‍വീനറുമായ കെജ്രിവാളിന്റെ ഭാര്യ സുനിത, വമ്ബൻവാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ 'കെജ്രിവാള്‍ കി ഗാരന്റീസ്' പ്രഖ്യാപിച്ചു.
വീട്ടാവശ്യത്തിന് സൗജന്യ വൈദ്യുതി, സൗജന്യ ചികിത്സ, സൗജന്യ വിദ്യാഭ്യാസം, സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ, യുവാക്കള്‍ക്ക് തൊഴില്‍ എന്നീ അഞ്ച് വാഗ്ദാനങ്ങളാണ് 'കെജ്രിവാളിന്റെ ഗാരന്റി'യില്‍ ഉള്ളത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എ.എ.പി. ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പാഠക്, രാജ്യസഭാ എം.പി. സഞ്ജയ് സിങ് തുടങ്ങിയവരും ഹരിയാണയിലെ പഞ്ച്കുലയില്‍നടന്ന പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. ഈ വർഷം അവസാനമാണ് ഹരിയാണയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ കെജ്രിവാള്‍ ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.