ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം: മനു തോമസിന് വക്കീല്‍ നോട്ടീസ് അയച്ച് ജെയിന്‍ രാജ്

ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം: മനു തോമസിന് വക്കീല്‍ നോട്ടീസ് അയച്ച് ജെയിന്‍ രാജ്

കണ്ണൂര്‍ | പാര്‍ട്ടി വിട്ട സി പി എം മുന്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസിന് വക്കീല്‍ നോട്ടീസ് അയച്ച് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന മനു തോമസിന്റെ ആരോപണത്തിനെതിരെയാണ് വക്കീല്‍ നോട്ടീസ്. റെഡ് ആര്‍മി പേജിന്റെ അഡ്മിന്‍ താനല്ലെന്നും ജെയിന്‍ രാജ് പറഞ്ഞു.

അപകീര്‍ത്തികരമായ പരാമര്‍ശത്തിന് മാപ്പ് പറയണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് വക്കീല്‍ നോട്ടീസ്. ക്വട്ടേഷന്‍ സംഘവുമായി ജെയിന്‍ രാജിന് ബന്ധമുണ്ടെന്നും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ജെയിന്‍ ആണെന്നും മനു തോമസ് ആരോപിച്ചിരുന്നു.

വിദേശത്ത് മാന്യമായ ജോലി ചെയ്ത് ജീവിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് മനുവിന്റെ ആരോപണമെന്നാണ് ജെയിന്‍ ആരോപിക്കുന്നത്. ഇത്തരം ആരോപണങ്ങളിലൂടെ തന്റെ പിതാവിനെ പൊതുസമൂഹത്തിന് അവഹേളിക്കാനും ശ്രമം നടത്തിയെന്നും ജെയിന്‍ പറയുന്നു.
Previous Post Next Post