എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമല്ല; കെ സുധാകരൻ

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമല്ല; കെ സുധാകരൻ
തിരുവനന്തപുരം | എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഓരോ പത്രമാധ്യമങ്ങളും അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത് അതില്‍ വിശ്വാസമില്ല.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല.കേരളത്തില്‍ കോണ്‍ഗ്രസ് തരംഗമാണ്. കണ്ണൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്നും സുധാകരന്‍ പറഞ്ഞു. ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post