പെൻഷൻ തട്ടിപ്പ് നടത്തിയ പഞ്ചായത്ത് അംഗം രാജിവെക്കുക: എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.
ചങ്ങരംകുളം : മരണപ്പെട്ട വ്യക്തികളുടെ പേരിൽ പെൻഷൻ തട്ടിയെടുത്ത ആലങ്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പർ ഹക്കീം പെരുമുക്ക് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ പെരുമുക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമുക്കിൽ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഷ്റഫ് പാവിട്ടപ്പുറം ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡണ്ട് അബ്ദുല്ല പെരുമുക്ക് അധ്യക്ഷത വഹിച്ചു.