ഇത് എക്‌സിറ്റ് പോള്‍ അല്ല, മോദി മീഡിയ പോള്‍ : രാഹുല്‍ ഗാന്ധി

ഇത് എക്‌സിറ്റ് പോള്‍ അല്ല, മോദി മീഡിയ പോള്‍ : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി | ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോളുകളുകള്‍ മോദി മീഡിയ പോള്‍ ആണെന്ന് രാഹുല്‍ ഗാന്ധി.ഇതിനെ എക്‌സിറ്റ് പോള്‍ എന്നല്ല മോദി മീഡിയ പോള്‍ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് ഫാന്റസി പോള്‍ ആണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്‍ഡ്യ മുന്നണി 295ന് മുകളില്‍ സീറ്റ് നേടുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കേന്ദ്രത്തില്‍ ഇത്തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കഴിഞ്ഞ ദിവസം പ്രവചിച്ചത്.എന്‍ഡിഎ സഖ്യത്തിന് 359 സീറ്റുകള്‍വരെയാണ് പ്രവചനം.

ഇന്ത്യാ സഖ്യം 154 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍30 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്‌സിസ് സര്‍വെ പറയുന്നു.റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ എന്‍ഡിഎക്കാണ് സാധ്യത പ്രവചിക്കുന്നത് . 353 മുതല്‍ 368 സീറ്റുകള്‍ വരെ എന്‍ഡിഎക്ക് ലഭിക്കുമെന്നാണ് പ്രവചനം. സീ പോള്‍ സര്‍വെ പ്രകാരം 367 സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിന് 133 സീറ്റുകളും മറ്റുള്ളവര്‍ക്ക് 72 സീറ്റുകളുമാണ് പ്രവചിക്കുന്നത് .
Previous Post Next Post