പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

പി ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ചങ്ങരംകുളം:മൂക്കുതല പി സി എൻ ജി എച്ച് എസ് എസ് സ്ഥാപകനും വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിൽ നിരവധി സംഭാവനകളർപ്പിച്ച മഹാമനീഷിയുമായിരുന്ന പത്മശ്രീ.പി. ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് മൂക്കുതല പി.സി.എൻ. ജി.എച്ച് എസ്.എസ്.പൂർവ്വ വിദ്യാർത്ഥി സംഘടന അനുസ്മരണ സമ്മേളനം നടത്തി.പ്രസിഡണ്ട് അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യനും സഹപ്രവർത്തകനുമായിരുന്ന സി.ശിവശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സംഘടന സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണൻ,വിജയൻ വാക്കേത്ത്,ജബ്ബാർ ആലങ്കോട്,കെ.വി.ശശീന്ദ്രൻ, ടി.കൃഷ്ണൻ നായർ,ടി.വി.ഇബ്രാഹിംകുട്ടി,ശിവദാസൻ മുല്ലപ്പിള്ളി,പി.വി.അലി,പി.കെ.അബ്ദുള്ളക്കുട്ടി,കെ.ഗോപാലകൃഷ്ണൻ, ഇ.എം. ബ്രഹ്മദത്തൻ നമ്പൂതിരി,പി.സി.പ്രേമദാസ്,കെ.മോഹൻദാസ്, ടി.വി.ബാബുസലീം, കെ. ഖാലിദ് , വി.കമറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post