പൂക്കൾ പുഞ്ചിരിക്കും എടപ്പാള്‍'പദ്ധതിക്ക് എടപ്പാളില്‍ തുടക്കമായി

പൂക്കൾ പുഞ്ചിരിക്കും എടപ്പാള്‍'പദ്ധതിക്ക് എടപ്പാളില്‍ തുടക്കമായി

എടപ്പാൾ: പൂക്കൾ പുഞ്ചിരിക്കും എടപ്പാൾ "എന്ന പദ്ധതി പ്രകാരം എടപ്പാൾ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ തനിമ, ശക്തി,പവിത്രത, ഭദ്രത അയൽ കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി.ഓണത്തിന് സ്വന്തം പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുക എന്ന ലക്ഷ്യവുമായാണ് കൃഷി ഒരുക്കുന്നത്.തൈ നടൽ ചടങ്ങ് എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ്റെ അധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സുബൈദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ഷിജില പ്രദീപ്,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ദിനേശൻ, ഷീന എം പി ,വാർഡ് മെമ്പർ അച്യുതൻ ,കൃഷിഓഫീസർ സുരേന്ദ്രൻ എംപി കർഷകരായ മല്ലിക,വിലാസിനി,ഷീജ,പ്രിയ ,സജിത എന്നിവർ പങ്കെടുത്തു
Previous Post Next Post