ഭാഷാ പഠന കേന്ദ്രം സർക്കാർ പരിഗണനയിൽ:പി നന്ദകുമാർ എം എൽ എ

ഭാഷാ പഠന കേന്ദ്രം സർക്കാർ പരിഗണനയിൽ:പി നന്ദകുമാർ എം എൽ എ
ചങ്ങരംകുളം:പഠനത്തോടൊപ്പം ലോക ഭാഷകളിൽ പ്രാവീണ്യം നേടുവാൻ വിദ്യാർത്ഥികൾക്കു അവസരം വേണമെന്നും പൊന്നാനിയിൽ ഭാഷാ പഠന കേന്ദ്രം സ്ഥാപിക്കുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്നും പി നന്ദകുമാർ എം എൽ എ പറഞ്ഞു.പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കു അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു.കെ സിദ്ദീഖ് മൗലവി അയിലക്കാട്,വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി,കെ പി എം ബഷീർ സഖാഫി,എ യു മുഹമ്മദ് അബ്ദുൽ സലീം ,ടി സി അബ്ദുറഹ്മാൻ, കെ അബ്ദുൽ മജീദ് (ഖത്തർ) ഷറഫുദ്ദീൻ (ദുബൈ) പ്രസംഗിച്ചു
Previous Post Next Post