എബിലിറ്റി അക്കാദമിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

എബിലിറ്റി അക്കാദമിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
പൊന്നാനി: എബിലിറ്റി അക്കാദമിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കിടയിൽ വളർന്നുവരുന്ന ലഹരി ഉപയോഗം അക്രമ പ്രവർത്തനങ്ങളിലും,നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പിടിക്കപ്പെടുമ്പോഴാണ് രക്ഷിതാക്കൾ അറിയുന്നതെന്ന് ലഹരി വിരുദ്ധ സെമിനാറിൽ ക്ലാസെടുത്ത് കൊണ്ട് പൊന്നാനി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ റുബീന അപിപ്രായപ്പെട്ടു.രക്ഷിതാക്കളും അധ്യാപകരും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളെ പ്രത്യേക നിരീക്ഷണ ത്തിലാക്കി വിദ്യാലയങ്ങളിൽ ലഹരി എത്തിച്ചു കൊടുക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും റുബീന ആവശ്യപ്പെട്ടു. എ പവിത്രകുമാർ അധ്യക്ഷത വഹിച്ചു. വി സെയ്ദ് മുഹമ്മദ് തങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്തു.മാനേജിങ് ഡയറക്ടർ കെ സൈഫുന്നിസ,ഇബ്രാഹിം സാലിഹ്, പി സൈദ്, യു നിത്യ,ടി വൃന്ദ, പി അനീഷ എന്നിവർ പങ്കെടുത്തു സംസാരിച്ചു
Previous Post Next Post