ദുബൈ മാള്‍ പാര്‍ക്കിംഗില്‍ രണ്ട് മണിക്കൂറിനകം വീണ്ടും എത്തിയാല്‍ നിരക്ക് ഈടാക്കും

ദുബൈ മാള്‍ പാര്‍ക്കിംഗില്‍ രണ്ട് മണിക്കൂറിനകം വീണ്ടും എത്തിയാല്‍ നിരക്ക് ഈടാക്കും
ദുബൈ| ദുബൈ മാളില്‍ തിങ്കളാഴ്ച മുതല്‍ പണമടച്ചുള്ള പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വരും. എന്നാല്‍ സൗജന്യ പാര്‍ക്കിംഗ് സമയത്തിനകം മാള്‍ വിട്ട ശേഷം അതേ ദിവസം രണ്ട് മണിക്കൂറിനകം വീണ്ടും മാളില്‍ എത്തിയാല്‍ നിരക്ക് ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വാഹനം പെയ്ഡ് പാര്‍ക്കിംഗ് സോണിലേക്ക് പ്രവേശിക്കുമ്പോള്‍, അതിന്റെ നമ്പര്‍ പ്ലേറ്റ് കാമറകള്‍ പകര്‍ത്തും. നമ്പര്‍ പ്ലേറ്റും അതിന്റെ ലിങ്ക് ചെയ്ത അക്കൗണ്ടും തിരിച്ചറിയാന്‍ സാലിക് സിസ്റ്റം ഉപയോഗിക്കും. വാഹനം പുറത്തിറങ്ങുമ്പോഴും ഈ പ്രക്രിയ ഉണ്ടാവും. സമയത്തെ അടിസ്ഥാനമാക്കി പാര്‍ക്കിംഗ് ഫീസ് ഉപയോക്താവിന്റെ സാലിക് അക്കൗണ്ടില്‍ നിന്ന് കുറക്കുകയും ചെയ്യും.

രണ്ട് മണിക്കൂര്‍ ഇടവേളക്ക് ശേഷം മാളിലേക്ക് വീണ്ടും പ്രവേശിക്കുന്ന സന്ദര്‍ശകര്‍ പുതിയ പ്രവേശനമായി കണക്കാക്കുകയും സൗജന്യ മണിക്കൂറുകള്‍ക്ക് വീണ്ടും അര്‍ഹത നേടുകയും ചെയ്യും.
Previous Post Next Post