ഉദിനുപറമ്പ് റോഡിലെ വെള്ളക്കെട്ടിന് മെമ്പറുടെ നേതൃത്വത്തിൽ താൽകാലിക പരിഹാരം
ചങ്ങരംകുളം:മഴ പെയ്താൽ യാത്രാദുരിതം രൂക്ഷമാകുന്ന ഉദിനുപറമ്പ് പ്രധാന റോഡിലെ വെള്ളക്കെട്ടിന് പരിഹാരം.വാർഡ് മെമ്പർമാരായ ശശി പുക്കേപുറത്ത്,സുനിത ചെർള്ളശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളക്കെട്ടിന് താൽകാലിക പരിഹാരം കണ്ടത്.ജെസിബി ഉപയോഗിച്ച് റോഡരികിലെ ചെളിയും മാലിന്യവും നീക്കം ചെയ്ത് വെള്ളം ഒഴുകി പോകുന്നതിനാണ് സംവിധാനം ഒരുക്കിയത്.വർഷങ്ങളായി മഴ പെയ്യുന്നതോടെ പ്രദേശത്ത് ചെളിവെള്ളം കെട്ടി നിന്ന് കാൽനട യാത്ര പോലും ദുസ്സഹമായ അവസ്ഥയിലായിരുന്നു.മെമ്പർമാർക്ക് പുറമെ ജലീൽ,മുബാറക് തുടങ്ങി നാട്ടുകാരും പ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു