ചരിത്ര വിജയം നേടും'വിപുലമായ ആഘോഷപരിപാടികൾക്ക് ഒരുങ്ങി ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി
ചങ്ങരംകുളം:ജൂൺ4-ന് നടക്കുന്ന തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിലൂടെ ഭാരതീയ ജനതാ പാർട്ടി ചരിത്രപരമായ വിജയം കുറിക്കുമെന്നും കേരളത്തിലടക്കം ബിജെപി വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നും ചങ്ങരംകുളത്ത് നടന്ന ബിജെപി നേതൃയോഗം പ്രഖ്യാപിച്ചു.ജൂൺ നാലാം തീയതി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായിട്ടുള്ള ആഘോഷ പരിപാടികൾക്കാണ് ബിജെപി മണ്ഡലം നേതൃയോഗം തീരുമാനമെടുത്തിട്ടുള്ളത്.ജൂൺ നാലിന് ഫലപ്രഖ്യാപനം തുടങ്ങുന്ന സമയം മുതൽ ചങ്ങരംകുളം മണ്ഡലത്തിലെ ബിജെപി പ്രവർത്തകർക്കും അനുഭാവികൾക്കും ഒരുമിച്ചിരുന്ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങൾ കാണുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷന് എതിർവശമുള്ള ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിൽ ഒരുക്കുന്നത്.ജൂൺ നാലിനും അഞ്ചിനും ചങ്ങരംകുളത്തും എരമംഗലത്തും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വലിയ ആഘോഷ പരിപാടികൾക്കാണ് ബിജെപി നേതൃയോഗം തീരുമാനമെടുത്തിട്ടുള്ളത്.മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കരയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ
ജനാർദ്ദനൻ പട്ടേരി,കൃഷ്ണൻ പാവിട്ടപ്പുറം, കെ അനീഷ്,ഉദയൻ കോട്ടയിൽ,സുധാകരൻ നന്നംമുക്ക്,ബിജു മാന്തടം,രവി ചിറവല്ലൂർ