ആശയ പുര സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും പ്രസ്ഥാനിക സംഗമവും നടത്തി

ആശയ പുര സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും പ്രസ്ഥാനിക സംഗമവും നടത്തി
ചങ്ങരംകുളം:ജൂലൈ 6,7 തിയതികളിൽ കാഞ്ഞിയൂരിൽ വെച്ച് നടക്കുന്ന മുപ്പത്തി ഒന്നാമത് എഡിഷൻ നന്നംമുക്ക് സെക്ടർ സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും പ്രസ്ഥാനിക സംഗമവും നടത്തി.മഹല്ല് ഖത്തീബ് നിസാർ സഖാഫി ഉദ്ഘാടനം ചെയ്തു.സംഗമത്തിൽ എസ് എസ് എഫ് നന്നംമുക്ക് സെക്ടർ പ്രസിഡന്റ്‌ അനസ് കാഞ്ഞിയൂർ സ്വാഗതം പറഞ്ഞു.സ്വാഗതസംഘം കൺവീനർ അനീർ അഷ്‌ഹരി അധ്യക്ഷത വഹിച്ചു,എസ് വൈ എസ് നന്നംമുക്ക് സർക്കിൾ സെക്രട്ടറി ശരീഫ് റഹ്മാനി, എസ് വൈ എസ് കാഞ്ഞിയൂർ യൂണിറ്റ് പ്രസിഡന്റ്‌ റംഷാദ് സഖാഫി,മഹല്ല് സെക്രട്ടറി വി വി ഇബ്രാഹിം,കേരള മുസ്‌ലിം ജമാഅത്ത് കാഞ്ഞിയൂർ യൂണിറ്റ് പ്രസിഡന്റ്‌ പി വി മുഹമ്മദ് ഹാജി,സ്വാഗതസംഘം ചെയർമാൻ ബഷീർ പടാത്ത് എന്നിവർ സംസാരിച്ചു.
Previous Post Next Post