പുന്നയൂരിൽ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

പുന്നയൂരിൽ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു
പുന്നയൂർ: ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിലുൾപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഡിഗ്രി പിജി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 13 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് നൽകിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് സുഹറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സലീന നാസർ, എ.സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു
Previous Post Next Post