സജി ചെറിയാന്‍ വിദ്യാര്‍ഥികളെ അപമാനിച്ചെന്ന് കെഎസ് യു
തിരുവനന്തപുരം | പത്താം ക്ലാസ് പാസായവര്‍ക്ക് എഴുതാനും വായിക്കാനുമറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്ഥാവനക്കെതിരെ കെ എസ് യു. സജി ചെറിയാന്‍ വിദ്യാര്‍ഥികളെ അപമാനിച്ചെന്ന് കെഎസ് യു വിമര്‍ശിച്ചു. സജി ചെറിയാന്‍ പ്രസ്ഥാവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. സജി ചെറിയാന്‍ വിദ്യാര്‍ഥികളുടെ നിലവാരം അളക്കേണ്ടെന്നും കെ എസ് യു വ്യക്തമാക്കി.
എസ് എസ് എല്‍ സി പാസ്സായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ മന്ത്രി സജിചെറിയാന്‍ പറഞ്ഞത്. മുമ്പൊക്കെ എസ് എസ് എല്‍ സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാവരും ജയിക്കുമെന്നതാണ് സ്ഥിതി. ഇനി ആരെങ്കിലും തോറ്റാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.