കെ.പി.എസ്.ടി.എ. ക്ലസ്റ്റർ യോഗം ബഹിഷ്‌കരിച്ചു

കെ.പി.എസ്.ടി.എ. ക്ലസ്റ്റർ യോഗം ബഹിഷ്‌കരിച്ചു

തൃശ്ശൂർ : അക്കാദമിക കലണ്ടറിൽ പ്രതിഷേധിച്ച്, ആറാം പ്രവൃത്തിദിനത്തിൽ നടത്തിയ ക്ലസ്റ്റർ യോഗം കെ.പി.എസ്.ടി.എ. ബഹിഷ്‌കരിച്ചു. ക്ലസ്റ്റർ യോഗങ്ങൾ ബഹിഷ്‌കരിച്ച അധ്യാപകർ പടിഞ്ഞാറേക്കോട്ടയിലെ കരുണാകരൻ സ്‌ക്വയറിൽനിന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധമാർച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. ജയപ്രകാശിന് പതാക കൈമാറി.

സീനിയർ വൈസ് പ്രസിഡന്റ് ടി.എ. ഷാഹിദ റഹ്‌മാൻ, സാജു ജോർജ്, എ.എം. ജെയ്‌സൺ, ടി.യു. ജയ്‌സൺ, ജിജോ സി.ആർ., ജോബി കെ.ജെ., ജസ്‌ലിൻ ജോർജ്, ഷാജി എം.ജെ. തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post