പാമ്പുകടിയേറ്റ രോഗിയുമായി വന്ന ആംബുലൻസ് നായരങ്ങാടിയിൽ വെള്ളക്കെട്ടിൽ കുടുങ്ങി
വടക്കേക്കാട്:ശക്തമായ മഴയിൽ നായരങ്ങാടിയിലെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ രോഗിയുമായി വന്ന ആംബുലൻസ് കുടുങ്ങി.പാമ്പ് കടിയേറ്റ പാലപ്പെട്ടി സ്വദേശി കുന്നനയിൽ നഫീസ(62)യുമായി പുത്തൻ പള്ളിയിൽ നിന്നും കുന്നംകുളത്തെ മലങ്കര ആശുപത്രിയിലേക്ക് പോവുകയായിരുന്ന പൊന്നാനി ലൈഫ് കെയറിൻ്റെ ആംബുലൻസാണ് നായരയങ്ങാടിയിലെ വെള്ളക്കെട്ടിൽ കുടുങ്ങി ഓഫായത്.തുടർന്ന് രോഗിയെ നായരങ്ങാടി ആക്ടസിൻ്റെ ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോയി.വടക്കേക്കാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ രൂപപ്പെട്ട
വെള്ളക്കെട്ട് മൂലം പ്രദേശത്ത് ഏറെനേരം ഗതാഗത തടസം നേരിട്ടു.ഇതുമൂലം നിരവധി വാഹനയാത്രക്കാരാണ്
ദുരിതത്തിലായത്.ചെറിയ ഒരു മഴ പെയ്താൽ പോലും പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ വെളളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്.സമീപത്തെ കടകളിലേക്കും പഞ്ചായത്ത് കോമ്പൗഡിലേക്കും വെള്ളം കയറും.റോഡിൽ കെട്ടി നാല്ക്കുന്ന വെള്ളം ഒഴിഞ്ഞു പോകാനുള്ള കാനകൾ അടഞ്ഞതും മഴക്കാലപൂർവ്വ ശുചീകരണം തോടുകളിൽ നടത്താത്തതുമാണ് വെളളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് കച്ചവടക്കാർ പരാതിപ്പെട്ടു.