മൂന്നാംക്ലാസ്സ് പാഠപുസ്തകത്തിൽ മാതാപിതാക്കൾ ഒന്നിച്ച് അടുക്കളപ്പണിക്ക്

മൂന്നാംക്ലാസ്സ് പാഠപുസ്തകത്തിൽ മാതാപിതാക്കൾ ഒന്നിച്ച് അടുക്കളപ്പണിക്ക്

തിരുവനന്തപുരം| സംസ്ഥാന സർക്കാർ പുറത്തിറക്കിയ മൂന്നാം ക്ലാസ്സിലെ പുതിയ പാഠ പുസ്തകത്തിൽ മാതാപിതാക്കൾ ഒന്നിച്ച് അടുക്കളപ്പണിക്ക് . ലിംഗവ്യത്യാസമില്ലാതെ അടുക്കള ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പുസ്തകത്തിലെ ഒരധ്യായത്തിലെ ചിത്രമാണ് ചർച്ചകൾക്ക് വെഴിവെച്ചത്. ചിത്രത്തിൽ പിതാവ് തേങ്ങ ചിരകുകയും മാതാവ് പാചകത്തിൽ ഏർപ്പെട്ടിരിക്കുകയുമാണ്.

സമത്വമെന്ന ആശയം വീട്ടിൽ നിന്ന് തുടങ്ങണമെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. മാതാവ് ദോശ ചുട്ടെടുക്കുകയും പിതാവ് തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ കൈയിൽ പിടിച്ച് ആൺകുട്ടി പിതാവിന്റെ പ്രവൃത്തി നോക്കിനിൽക്കുന്നതും ചിത്രത്തിൽ കാണാം.
പെൺകുട്ടി അലമാരയിൽ നിന്ന് സാധനങ്ങളെടുക്കുകയും ചെയ്യുന്നു. പരമ്പരാഗത രീതികളെ മറികടക്കുന്നതാണ് പുതിയ ചിത്രമെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായമുയർന്നു.

നേരത്തേ വീടിനെക്കുറിച്ചുള്ള പാഠഭാഗത്തിൽ മാതാവ് എപ്പോഴും അടുക്കള ജോലി ചെയ്യുന്നതും പിതാവ് പത്രം വായിക്കുന്നതുമായിരുന്നു പതിവെന്നും ഇത് തെറ്റായ ധാരണ കുട്ടികളിൽ വളർത്തുമെന്നും ചർച്ച ചെയ്യപ്പെട്ടിരുന്നു.
പുരുഷന്മാർ കൂടെ അടുക്കള ജോലിയുടെ ഭാഗമാകണമെന്ന സന്ദേശം പുതിയ പാഠപുസ്തകത്തിലൂടെ പ്രചരിപ്പിക്കുന്നത് നല്ല പ്രവണതയാണെന്നും മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
Previous Post Next Post