ഷാര്‍ജ സ്പെയര്‍ പാര്‍ട്സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

ഷാര്‍ജ സ്പെയര്‍ പാര്‍ട്സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

ഷാര്‍ജ | ഇന്‍ഡസ്ട്രിയല്‍ ഏരിയ 6ലെ ജിക്കോ സിഗ്‌നലിനടുത്ത് ഇന്നലെ വന്‍ തീപ്പിടിത്തമുണ്ടായി. യൂസ്ഡ് കാര്‍ സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണിനാണ് തീപ്പിടിച്ചത്.

ഉച്ചകഴിഞ്ഞ് 3.05 ഓടെയാണ് വിവരമെത്തിയതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. സമീപത്തെ ഗോഡൗണുകളിലേക്ക് പടരുന്നതിനു മുമ്പ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി.

ആളപായം സംഭവിച്ചതായോ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ റിപോര്‍ട്ടില്ല.

 
Previous Post Next Post