മാലിന്യമുക്ത നവകേരളം മോണിറ്ററിംഗ്‍ സമിതി യോഗം ചേർന്നു
എടപ്പാൾ: മാലിന്യമുക്ത നവകേരളം തവനൂർ നിയോജക മണ്ഡലം മോണിറ്ററിംഗ്‍ സമിതിയോഗം എം.എൽ.എ ഡോ.കെ.ടി. ജലീലിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത്‍ ഹാളിൽ വെച്ച് ചേർന്നു.യോഗത്തിൽ എം.സി.എഫി ലെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തൽ,സുരക്ഷ സംവിധാനങ്ങൾ ഒരുക്കൽ, യൂസർഫീ കളക്ഷനിൽ കൈവരിച്ച പുരോഗതി, മാലിന്യ സംസ്‍കരണം സംബന്ധിച്ച നിയമം എന്നിവയുടെ ലംഘനം, മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ, പൊതുസ്ഥലങ്ങളിലെ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്‍തു.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്‍ണൻ, വിവിധ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ ശ്രീനിവാസൻ, സുബൈദ സി.വി, കെ.ജി.ബാബു, നസീറ സി.പി,ശാലിനി പൊന്നാനി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എൻ. ആർ. അനീഷ്,ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാർ, ഇന്റേണൽ വിജിലൻസ്‍ ഓഫീസർ രാജൻ,ഗ്രാമപഞ്ചായത്ത്‍ സെക്രട്ടറിമാർ,ബ്ലോക്ക് ക്യാമ്പ് സെക്രട്ടറിയേറ്റ് അംഗങ്ങൾ,ഹരിതകർമ്മസേന ഭാരവാഹികൾ,സി.ഡിഎസ്‍ ചെയർപേഴ്‍സൺമാർ, വി.ഇ.ഒ മാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.