ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
ന്യൂഡല്‍ഹി| ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. രാജ്യത്ത് ഉഷ്ണ തരംഗത്തില്‍ ഇതുവരെ 90 ലേറെപ്പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കാലാവസ്ഥ വകുപ്പ് ഇക്കാര്യം അറിയിച്ചത്.

ആശുപത്രികളിലും പൊതു ഇടങ്ങളിലും ഫയര്‍ ഓഡിറ്റും ഇലക്ട്രിക്കല്‍ സേഫ്റ്റി ഓഡിറ്റും നടത്താന്‍ പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. അഗ്‌നി ബാധ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നിരന്തര പരിശോധനകള്‍ നടത്തണമെന്നും കാട്ടുതീ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സ്ഥിതിഗതികളും അദ്ദേഹം യോഗത്തില്‍ വിലയിരുത്തി.
Previous Post Next Post