കാട്ടുമങ്ങാട്ട് അബ്രഹാം മാർ കൂറിലോസ് വലിയ ബാവയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി
അഞ്ഞൂർ:മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപകൻ പരിശുദ്ധ കാട്ടുമങ്ങാട്ട് അബ്രഹാം മാർ കൂറിലോസ് വലിയ ബാവയുടെ 222-മത് ഓർമപ്പെരുന്നാളിന് തുടക്കം കുറിച്ച് നടന്ന കൊടിയേറ്റം സഭ പരമാധ്യക്ഷൻ സിറിൽ മാർ ബസ്സെലിയോസ് മെത്രാപോലീത്താ നിർവഹിച്ചു. ഇടവക വികാരി ഫാ.തോമസ് കുരിയൻ,സെക്രട്ടറി വിവേക് വടക്കൻ,ട്രഷറർ റെജി കുണ്ടുകുളങ്ങര,സഭ അൽമായ ട്രസ്റ്റി ഗീവർ പനക്കൽ,സഭ സെക്രട്ടറി ബിനോയ് മാത്യു, ഇടവക കമ്മിറ്റി എന്നിവർ നേതൃത്വം നൽകി.ജൂലൈ 9,10 തിയ്യതികളിലാണ് പെരുന്നാൾ ആഘോഷിക്കുന്നത്,9നു വൈകീട്ട് കുന്നംകുളം സെന്റ് തോമസ് പള്ളിയിൽ നിന്ന് പരിശുദ്ധന്റ് കബറിങ്കലിലേക്ക് പദയാത്രയും സന്ധ്യ നമസ്‍കാരവും ധൂപപ്രാർത്ഥനയും കൈമുത്തും അത്താഴ ഊട്ടും,10 ന് മെത്രാപോലീത്തായുടെ മുഖ്യകർമികത്വത്തിൽ വിശുദ്ധ ഒമ്പതിന്മേൽ കുർബ്ബാനയും റാസയും ധൂപപ്രാർത്ഥനയും കൈമുത്തും സമൂഹ സദ്യയും ക്രമീകരിച്ചിട്ടുണ്ട്.