പൊന്നാനിയിൽ മിക്കയിടങ്ങളിലും വെള്ളപ്പൊക്കം'നഗരസഭയുടെ അനാസ്ഥയെന്ന് കോൺഗ്രസ്

പൊന്നാനിയിൽ മിക്കയിടങ്ങളിലും വെള്ളപ്പൊക്കം'നഗരസഭയുടെ അനാസ്ഥയെന്ന് കോൺഗ്രസ് 
പൊന്നാനി: രണ്ട് ദിവസത്തെ മഴയെ തുടർന്ന് നഗരസഭാ പ്രദേശത്തെ മിക്ക സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയത് നഗരസഭയുടെ അനാസ്ഥ മൂലമാണന്ന് കെ.പി.സി.സി. അംഗം വി.സെയ്തു മുഹമ്മത് തങ്ങളും, ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫും ആരോപിച്ചു.മഴക്കാലത്തിന് മുൻപ് നടത്തേണ്ട നിലവിലെ ഓവ് ചാലുകളുടെ ശുചീകരണവും,പുതിയ ചാലുകളുടെ നിർമ്മാണവും നടത്താത് കൊണ്ട് ചന്തപ്പടി, തൃക്കാവ്, കുറ്റിക്കാട്, ചമ്രവട്ടം ജങ്ക്ഷൻ തുടങ്ങി മിക്ക സ്ഥലങ്ങളും ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത വിധത്തിൽ ദുരിതപൂർണ്ണമായിരിക്കുന്നു.നഗരത്തിലെ വെള്ള കെട്ട് വ്യാപകമായതിന് പരിഹാരം കാണുവാൻ അടിയന്തര പരിഹാര നടപടികൾ കാണുവാൻ നഗരസഭ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Previous Post Next Post