നാഷനല്‍ ലീഗ് സംസ്ഥാന ക്യാമ്പിന് തുടക്കമായി
വേങ്ങര | നാഷനല്‍ ലീഗ് സംസ്ഥാന ‘ടോപ് ബ്രാസ്സ്’ ദ്വിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് കണ്ണമംഗലം ചെറേക്കാട് ധര്‍മഗിരിയില്‍ തുടങ്ങി. രാവിലെ സംസ്ഥാന സീനിയര്‍ കൗണ്‍സിലര്‍ മൊയ്ദീന്‍കുട്ടി ഹാജി താനാളൂര്‍ പതാക ഉയര്‍ത്തി.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെപി ഇസ്മാഈല്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ സത്താര്‍ കുന്നില്‍ വിശദീകരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ കോയ തങ്ങള്‍ സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ എ എം അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു. നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാലിഹ് ഷിഹാബ് തങ്ങള്‍, നാഷനല്‍ ലീഗ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ബടേരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. മനോജ് സി നായര്‍, എ എല്‍ എം കാസിം, സെക്രട്ടറി ഒ പി ഐ കോയ, സെക്രട്ടറിയറ്റ് അംഗങ്ങളായ എം എ കുഞ്ഞബ്ദുല്ല, സിഎച് മുസ്തഫ, അഡ്വ. ഒകെ തങ്ങള്‍, മുഹമ്മദ്കുട്ടി ചാലക്കുടി സംസാരിച്ചു.