എസ് എസ് എൽ സി,പ്ളസ്ടു,സി ബി എസ് ഇ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

എസ് എസ് എൽ സി,പ്ളസ്ടു,സി ബി എസ് ഇ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു 
ചങ്ങരംകുളം:എസ് എസ് എൽ സി,പ്ളസ്ടു,സി ബി എസ് ഇ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോയൽബിൽഡേഴ്‌സ് 
അയിനിച്ചോട് ഐഡിയൽ എഡ്യൂക്കേഷൻ സെന്റർ അയിനിച്ചോട് എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.ചടങ്ങിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് കരിയർ മോട്ടിവേഷൻ ക്ലാസ്സും നൽകി.സിൽവർ സ്റ്റാർ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രട്ടറി ഷെബീർ കെഎ സ്വാഗതം പറഞ്ഞു.ക്ലബ്ബ് പ്രസിഡന്റ്‌ വിഎം സിദ്ധിഖ് അധ്യക്ഷത വഹിച്ചു. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ റഹീസ അനീസ് പരിപാടി ഉത്ഘാടനം ചെയ്തു.സിൽവർ സ്റ്റാർ ജിസിസി ചെയർമാർ അഡ്വക്കറ്റ് ടികെ സുധീർ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ എടുത്തു.ക്ലബ്ബ് മെമ്പർ ആഷിക്ക് വിവികെ മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തു. സിൽവർ സ്റ്റാർ വനിത വിങ്ങ് സെക്രട്ടറി റാഷിദ ഉബൈദ് കുട്ടികളും രക്ഷിതാക്കളും എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തു.ജിസിസി പ്രതിനിധികളായ ഫസൽ, സിറാജ്ജുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു.പത്താം വാർഡ് മെമ്പർ റഷീന റസാഖ് കുട്ടികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.തുടർന്ന് വിദേശത്തു പോകുന്ന ക്ലബ്ബ് ട്രഷറർ ഹർഷദിന് യാത്ര അയപ്പ് നൽകി.ക്ലബ്ബ് മുഖ്യ രക്ഷധികാരി മുഹമ്മദലി ക്ലബ്ബിന്റെ സ്നേഹാദരം ഹർഷദിന്സമ്മാനിച്ചു.ക്ലബ്ബ് മെമ്പർമാരായ അനസ് സിനാൻ മുസ്തഖ് ജോയിൻ സെക്രട്ടറി റിഷാദ് വനിത വിങ്ങ് പ്രസിഡന്റ്‌ സബീന സീന സിയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.കെഎം നൗഷാദ് നന്ദി പറഞ്ഞു
Previous Post Next Post