കത്തോലിക്ക കോൺഗ്രസ് ധർണ
എരുമപ്പെട്ടി : ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, ജൂലായ് മൂന്നിലെ സെയ്ന്റ് തോമസ് ദിനം അവധിയായി പ്രഖ്യാപിക്കുക എന്നിവ ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് എരുമപ്പെട്ടി യൂണിറ്റ് ധർണയും ഒപ്പുശേഖരണവും നടത്തി. ജൂലായ് മൂന്ന് അവകാശ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനത്തിനാണ് ഒപ്പ് ശേഖരിക്കുന്നത്.
വികാരി ഫാ. ജോഷി ആളൂർ ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാ. പ്രകാശ് പുത്തൂർ, കൈക്കാരന്മാരായ കെ.പി. ഫ്രിന്റോ, എം.പി. ഫ്രാൻസിസ്, സി.കെ. ജോർജ്, ബിജോയ് ജോസ്, കത്തോലിക്ക കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി കെ.സി. ഡേവിസ്, യൂണിറ്റ് പ്രസിഡന്റ് സി.വി. ബേബി, സെക്രട്ടറി കെ.എം. ഫ്രാൻസിസ്, പി.ആർ.ഒ. ബിജു ജോർജ് എന്നിവർ പ്രസംഗിച്ചു.