ശൈഖ് അമ്മാര്‍ സിവില്‍ ഡിഫന്‍സ്: വേനല്‍ക്കാല സുരക്ഷക്കും തീപ്പിടിത്ത കാരണങ്ങള്‍ ഇല്ലാതാക്കുന്നതിനും മുന്‍ഗണന

ശൈഖ് അമ്മാര്‍ സിവില്‍ ഡിഫന്‍സ്: വേനല്‍ക്കാല സുരക്ഷക്കും തീപ്പിടിത്ത കാരണങ്ങള്‍ ഇല്ലാതാക്കുന്നതിനും മുന്‍ഗണന

അജ്മാന്‍ | അജ്മാന്‍ സിവില്‍ ഡിഫന്‍സിന്റെ പദ്ധതികളും അടുത്ത ഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളും കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി അവലോകനം ചെയ്തു.

തീപ്പിടിത്തം തടയുന്നതിനും പ്രതിരോധ-സുരക്ഷാ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും ഏറ്റവും പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും സജ്ജീകരിക്കുകയും എല്ലാ സൗകര്യങ്ങളിലും സുരക്ഷാനിലവാരം നിരീക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ അവതരിപ്പിക്കുകയും ചെയ്യുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് സിവില്‍ ഡിഫന്‍സിന്റെ പദ്ധതികള്‍.

സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ റേദ് ഉബൈദ് അല്‍ സആബി പദ്ധതികള്‍ വിശദമാക്കി. തീപ്പിടിത്തത്തിന്റെ കാരണങ്ങള്‍ ഒഴിവാക്കുന്നതിന് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ബോധവത്കരണ പദ്ധതികള്‍ ശക്തിപ്പെടുത്തും. വേനല്‍ക്കാലത്തെ ആവശ്യകതകള്‍ക്കായി ഭരണകൂടത്തിന്റെ തയ്യാറെടുപ്പിന്റെ പ്രാധാന്യവും ശൈഖ് അമ്മാര്‍ ഊന്നിപ്പറഞ്ഞു.
Previous Post Next Post