കടൽക്ഷോഭ പ്രദേശങ്ങളിൽ വാഹനത്തിൽ ശുദ്ധജലം എത്തിക്കുന്നതിനായി പ്രത്യേക അനുമതി തേടി കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ജില്ലാ കളക്ടറെ സമീപിച്ചു
കടപ്പുറം: തുടർച്ചയായുണ്ടാകുന്ന കടൽക്ഷോഭ പ്രദേശങ്ങളിൽ ശുദ്ധജലം ടാങ്കറിൽ എത്തിക്കുന്നതിനായി പ്രത്യേക അനുമതി ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ജില്ലാ കളക്ടറെ കണ്ടു. കടപ്പറം പഞ്ചായത്തിലെ തീര പ്രദേശങ്ങളിൽ കടൽക്ഷോഭമുണ്ടാകുമ്പോൾ പ്രദേശത്തെ ശുദ്ധജല സോത്രസ്സുകൾ മലിനമാകുകയാണ്. ഇത് മൂലം കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥ തുടരുകയാണ്. ഇതിനു താത്കാലിക പരിഹാരമായാണ് വാഹനത്തിൽ കുടിവെള്ളം എത്തിക്കുന്നത്തിനുള്ള സംവിധാനം ചെയ്യുന്നത്. ഇതിനായി സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യപ്പെട്ടുകൊണ്ടാണ് ഭരണസമിതി കളക്ടറെ കണ്ടത്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്റ്റർ വി ആർ കൃഷ്ണ തേജ ഉറപ്പ് നൽകി.