റോഡുകളിലെ വെള്ളക്കെട്ടുകൾ യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നു

റോഡുകളിലെ വെള്ളക്കെട്ടുകൾ യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നു 
ചങ്ങരംകുളം : മഴ കനത്തതോടെ സംസ്ഥാനപാതയിൽ പലയിടത്തും വെള്ളക്കെടട്ടുകൾ രൂപപ്പെടുത് യാത്രക്കാർക്ക് ദുരിതത്തിൽ ആക്കുന്നു . സംസ്ഥാന പാതയിൽ വളയംകുളം മുതൽ ചങ്ങരംകുളം വരെയുള്ള ഭാഗങ്ങളിലാണ് ഇത്തരത്തിൽ വെള്ളകെട്ടുകൾ രൂപപ്പെട്ടിരിക്കുന്നത്. മഴ കനത്ത് പെയ്യ്തു കഴിഞ്ഞാൽ ഇവിടങ്ങളിൽ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്നതാണ് ഈ ഒരു അവസ്ഥയ്ക്ക് കാരണം .
വെള്ളക്കെട്ട് ഒഴിവാക്കാനായി വാഹനങ്ങൾ റോഡിന്റെ നട്ടു വശത്തുകൂടി കടന്ന് പോകുകയും വെള്ളക്കെട്ടിലൂടെ കടന്ന് പോകുമ്പോൾ വെള്ളം ചിതറിത്തെറിക്കുകയും ചെയ്യുന്നതാണ് അപകടഭീതിഉണ്ടാക്കുന്നത്.
 കാനയില്ലാത്തതും കാനയിലേക്ക് വെള്ളം ഒഴുകാൻ ഇടമില്ലാത്തതുമാണ് പ്രധാന പ്രശ്നം.വെള്ളക്കെട്ടുകൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Previous Post Next Post