ചങ്ങരംകുളം മൂക്കുതലയിൽ മീൻ പിടിക്കാൻ വച്ച കുരുത്തിയിൽ കുടുങ്ങിയത് ഉഗ്രവിശമുള്ള മൂർഖൻ

ചങ്ങരംകുളം മൂക്കുതലയിൽ മീൻ പിടിക്കാൻ വച്ച കുരുത്തിയിൽ കുടുങ്ങിയത് ഉഗ്രവിശമുള്ള മൂർഖൻ
ചങ്ങരംകുളം:മൂക്കുതലയിൽ മീൻ പിടിക്കാൻ വച്ച കുരുത്തിയിൽ കുടുങ്ങിയത് ഉഗ്രവിശമുള്ള മൂർഖൻ പാമ്പ്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.കാലവർഷം എത്തിയതോടെ മത്സ്യം പിടിക്കുന്നതിനായി സ്ഥാപിച്ച കുരുത്തിയിലാണ് 6 അടിയോളം നീളമുള്ള മൂർഖൻ കുടുങ്ങിയത്.കുരുത്തി എടുത്ത് നോക്കാൻ എത്തിയവർ കുരുത്തിക്കുള്ളിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖനെയാണ് കണ്ടത്.പാമ്പിനെ പിടികൂടുന്നവരെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കുരുത്തിയിൽ നിന്ന് മഃർഖനെ പുറത്തെടുത്ത് കൊണ്ട് പോവുകയായിരുന്നു.
Previous Post Next Post