ചാവക്കാട് മണത്തല സൗത്ത് മരണാനന്തര സഹായ സമിതി വാർഷിക പൊതുയോഗവും അവാർഡ് ദാനവും

ചാവക്കാട് മണത്തല സൗത്ത് മരണാനന്തര സഹായ സമിതി വാർഷിക പൊതുയോഗവും അവാർഡ് ദാനവും
ചാവക്കാട്:മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 41-ാം വാർഷിക പൊതുയോഗവും എൻ. വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. പ്രസിഡന്റ്‌ എം ജി ജയരാജിന്റെ ആധ്യക്ഷതയിൽ നടന്ന ചടങ്ങ് കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ.വി മധു ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനം ശ്രീകൃഷ്ണ കോളേജ് അസി. പ്രൊഫ പി.എസ് ജിഷ നിർവഹിച്ചു.സെക്രട്ടറി ഇ.സി രാജേഷ് റിപ്പോർട്ടും ട്രഷറർ കെ. കെ സുരേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.പി.എം മനോജ്‌,രാജൻ കുറുമ്പൂർ, ശൈലജ രവീന്ദ്രൻ, എം എ കുഞ്ഞിമോൻ, സുബ്രമണ്യൻ കെ.എൻ,ശൈലജ രവീന്ദ്രൻ,ഷാജി നരിയംപുള്ളി എന്നിവർ സംസാരിച്ചു
Previous Post Next Post