വട്ടംകുളം താഴെപാലത്ത് റോഡിൽ നാട്ടുകാര്‍ വാഴ നട്ടു പ്രതിഷേധിച്ചു

വട്ടംകുളം താഴെപാലത്ത് റോഡിൽ നാട്ടുകാര്‍ വാഴ നട്ടു പ്രതിഷേധിച്ചു
എടപ്പാൾ: വട്ടംകുളം താഴെപാലത്ത് നാട്ടുകാര്‍ റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു.നിരന്തരം റോഡിലെ കുഴിയിൽ ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും ആളുകൾക്ക് പരിക്കേൽക്കുന്നതും പതിവായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്.അടിയന്തിരമായി അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വാഴ നടൽ പ്രതിഷേധത്തിന് ഹംസ കൊടക്കാട്ട്, എവി കുഞ്ഞാപ്പ, എംവി ഷാജി,അൻസാർ,വസന്തകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post