ഓവര്‍‌സ്റ്റേ സംബന്ധിച്ച സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ തെറ്റ്: ജി ഡി ആര്‍ എഫ് എ

ഓവര്‍‌സ്റ്റേ സംബന്ധിച്ച സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ തെറ്റ്: ജി ഡി ആര്‍ എഫ് എ
ദുബൈ | സന്ദര്‍ശക വിസയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ ഡി) വ്യക്തമാക്കി. ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും വിവരങ്ങള്‍ക്ക് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും ജി ഡി ആര്‍ എഫ് എ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

അഞ്ച് ദിവസത്തില്‍ കൂടുതല്‍ വിസിറ്റ് വിസ ഓവര്‍‌സ്റ്റേ ചെയ്യുന്നവരെ അബ്‌സ്‌കോണ്ട് ചെയ്യുമെന്നും അവരുടെ പേരുകള്‍ കരിമ്പട്ടികയില്‍ ചേര്‍ക്കുകയും രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യുമെന്ന വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ദുബൈ ഇമിഗ്രേഷന്റെ പേരിലാണ് ഈ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത് ജി ഡി ആര്‍ എഫ് എ അധികൃതര്‍ ഈ വാര്‍ത്ത ഈ വ്യാജമാണെന്ന് അറിയിച്ചു.

വിസിറ്റ് വിസ ഓവര്‍‌സ്റ്റേയുമായി ബന്ധപ്പെട്ടും മറ്റു വിസ സംബന്ധമായ ഏത് അന്വേഷണങ്ങള്‍ക്കും നേരിട്ടു ഓഫീസുമായോ, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 8005111 ലെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Previous Post Next Post