ലോക്സഭ: അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

ലോക്സഭ: അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്
ന്യൂഡൽഹി | ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് ഇന്ന് പരിസമാപ്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 മണ്ഡലങ്ങളിലാണ് വോട്ടെടടുപ്പ്.
അസം (എട്ട്), ഹിമാചൽപ്രദേശ് (നാല്), ഝാർഖണ്ഡ് (മൂന്ന്), ഒഡിഷ (ആറ്), പഞ്ചാബ് (13), ഉത്തർപ്രദേശ് (13), പശ്ചിമ ബംഗാൾ (ഒമ്പത്), ചണ്ഡീഗഢ് (ഒന്ന്) എന്നിവിടങ്ങളിലാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം ഒഡിഷയിലെ 42 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നടക്കും.

1.09 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 10.06 കോടി വോട്ടർമാരാണ് ഏഴാം ഘട്ടത്തിലുള്ളത്.
Previous Post Next Post