അസ്സബാഹ് കോളേജിൽ ഇന്നൊവേഷൻ കൗൺസിൽ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:ഉന്നത വിദ്യാഭ്യാസ രംഗത്ത് ബിരുദ
ബിരുധാനന്തര വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പുകളിൽ താല്പര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഇൻസ്റ്റ്യുട്യൂഷൻ ഇന്നോവേഷൻ കൗൺസിലിന്റെ ഉദ്ഘാടനം വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു.അഡ്വക്കറ്റ് സിദ്ധീഖ് പന്താവൂർ പരിപാടി ഉദ്ഘാടനം ചെയ്തു.സ്ഥാപനത്തിലെ പൂർവവിദ്യാർത്ഥിയും വ്യവസായ രംഗത്ത് ശ്രദ്ധേയനുമായ താരിഖ് ഹസൻ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം എൻ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.പി പിഎം അഷ്റഫ്