മൂന്നാറില്‍ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; ഹോട്ടലും റിസോര്‍ട്ടും പൂട്ടിച്ചു
ഇടുക്കി| മൂന്നാറില്‍ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോര്‍ട്ടും പൂട്ടിച്ച് ആരോഗ്യ വകുപ്പ്. മൂന്നാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ബുഹാരി ഹോട്ടല്‍, തങ്കം ഇന്‍ റിസോര്‍ട്ട് എന്നിവയാണ് പൂട്ടിച്ചത്. സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തി.
റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടങ്ങളുടെ പിന്‍ഭാഗത്തുള്ള നല്ലതണ്ണിയാറിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. നല്ലതണ്ണിയാര്‍ ഒഴുകിയെത്തുന്നത് മുതിരപ്പുഴയാറിലേക്കാണ്. മുതിരപ്പുഴയാറിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നുണ്ട്.
പ്രദേശവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പ്രദേശത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും സമീപിക്കുകയായിരുന്നു. പരിശോധനയില്‍ പരാതി ശരിയാണെന്ന് കണ്ടെത്തി.