വി സി നിയമനം; സ്വന്തം നിലക്ക് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം സര്‍വകലാശാലകളില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് സ്വന്തം നിലക്ക് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആറ് സര്‍വ്വകലാശാലകളിലാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്
കേരള, എം ജി , ഫിഷറീസ്, അഗ്രികള്‍ച്ചര്‍,കെ ടി യു, മലയാളം സര്‍വ്വകലാശാലകളിലേക്കാണ് നിയമനത്തിന് നീക്കം. ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റികളില്‍ യുജിസികളുടേയും ചാന്‍സലര്‍മാരുടേയും നോമിനികളാണുളളത്. നോമിനികളെ നല്‍കാത്തതിനാല്‍ സര്‍വ്വകലാശാല പ്രതിനിധികള്‍ ഇല്ല. സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് രാജ്ഭവന്‍ വിഞാപനം ഇറക്കിയിരിക്കുകയാണ്