ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഗുണമേന്മയില്‍ ആഗോള നേട്ടം

ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഗുണമേന്മയില്‍ ആഗോള നേട്ടം
ദുബൈ | സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പുതിയ നേട്ടങ്ങള്‍ ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ്അതോറിറ്റി വെളിപ്പെടുത്തി. ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍ ആഗോളതലത്തില്‍ ‘സാമ്പത്തിക അറിവില്‍’ രണ്ടാം സ്ഥാനവും ‘ക്രിയേറ്റീവ് ചിന്തയില്‍’ ആറാം സ്ഥാനവുമാണ് നേടിയിരിക്കുന്നത്.

സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള ഓര്‍ഗനൈസേഷന്‍ (ഒ ഇ സി ഡി) നടപ്പിലാക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥി മൂല്യനിര്‍ണയത്തിലാണ് ഈ നേട്ടം. സാമ്പത്തിക മാനേജ്മെന്റിന്റെ തത്വങ്ങളെയും അനുബന്ധ അപകടസാധ്യതകളെയും കുറിച്ചുള്ള വിദ്യാര്‍ഥികളുടെ അറിവും ധാരണയും അളക്കുന്നതാണ് ആദ്യ റിപ്പോര്‍ട്ട്. യഥാര്‍ഥ ജീവിതത്തില്‍ പ്രയോഗിക്കാനുള്ള അവരുടെ കഴിവും വിവിധ സാമ്പത്തിക സന്ദര്‍ഭങ്ങളില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവരുടെ പ്രകടനവും വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

‘ക്രിയേറ്റീവ് തിങ്കിംഗ്’ മേഖല വിദ്യാര്‍ഥികളുടെ സാങ്കേതിക കഴിവുകള്‍ വിലയിരുത്തുന്നതിലും ആശയങ്ങള്‍ വികസിപ്പിക്കുന്നതിലും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിലും കേന്ദ്രീകരിക്കുന്നു.
സാമ്പത്തിക വിജ്ഞാന റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള 20 രാജ്യങ്ങളും പ്രദേശങ്ങളും 4,478 വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തിലാണ് തയ്യാറാക്കിയത്. ക്രിയേറ്റീവ് മേഖലയില്‍ 64 രാജ്യങ്ങളും പ്രദേശങ്ങളും 7,474 വിദ്യാര്‍ഥികളും പങ്കാളികളായി.

വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുകയും വിവിധ മേഖലകളിലെ സമഗ്ര വികസന പ്രക്രിയയില്‍ അവരുടെ സംഭാവനകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന പദ്ധതികളുടെ വിജയമാണ് ഈ നേട്ടങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഐശ അബ്ദുല്ല മിറാന്‍ പറഞ്ഞു.

അജ്മാനില്‍ രണ്ടിടങ്ങളില്‍ കൂടി പാര്‍ക്കിംഗ് ഫീ

അജ്മാന്‍ | അജ്മാനിലെ രണ്ട് റോഡുകളില്‍ കൂടി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് ഇന്നലെ മുതല്‍ പ്രാബല്യത്തിലായി.

അജ്മാന്‍ റിംഗ് റോഡിലും കോളജ് സ്ട്രീറ്റിലും ജൂണ്‍ 29 ശനിയാഴ്ച മുതല്‍ പാര്‍ക്കിംഗ് ഫീസ് നടപ്പിലാക്കുമെന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി ശനിയാഴ്ച രാവിലെ അതോറിറ്റി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വ്യക്തമാക്കി.

അജ്മാനിലെ പാര്‍ക്കിംഗ്, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ക്രമരഹിതമായി ഉപയോഗിക്കുന്നത് തടയുകയും നിയന്ത്രിക്കുകയുമാണ് ലക്ഷ്യമെന്നും അറിയിപ്പില്‍ പറഞ്ഞു.
Previous Post Next Post