കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോള്‍ പച്ച നുണ; എ കെ ബാലന്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോള്‍ പച്ച നുണ; എ കെ ബാലന്‍
തിരുവനന്തപുരം| ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോള്‍ പച്ച നുണയാണെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. എക്‌സിറ്റ് പോള്‍ പൂര്‍ണമായും വിശ്വാസ യോഗ്യമല്ലെന്നും എ കെ ബാലന്‍ പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടും. ഇന്‍ഡ്യ മുന്നണിക്ക് എല്ലാ സീറ്റും സംഭാവന ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ലും 2019 ലും മോദി അനുകൂല തരംഗമായിരുന്നു. എന്നാല്‍ ഇപ്രാവശ്യം അതുണ്ടാകില്ല. മോദിയുടെ പ്രചാരണം വര്‍ഗീയതയായിരുന്നുവെന്നും ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
Previous Post Next Post