'കല്‍ക്കി യൂണിവേഴ്​സിന്‍റെ ക്യാപ്‍​റ്റന്‍'; ഒടുവില്‍ ദുല്‍ഖറിന്‍റെ പോസ്റ്റര്‍ പുറത്ത്

'കല്‍ക്കി യൂണിവേഴ്​സിന്‍റെ ക്യാപ്‍​റ്റന്‍'; ഒടുവില്‍ ദുല്‍ഖറിന്‍റെ പോസ്റ്റര്‍ പുറത്ത്
ഇന്ത്യന്‍ സിനിമ ലോകം ആഘോഷിക്കുകയാണ് പ്രഭാസ്– നാഗ് അശ്വിന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, ശോഭന, അന്ന ബെന്‍, കീര്‍ത്തി സുരേഷ് എന്നിങ്ങനെ വന്‍താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ ദുല്‍ഖര്‍ സല്‍മാനും കല്‍ക്കിയില്‍ അഭിനയിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സെറ്റില്‍ പ്രഭാസിനൊപ്പം നില്‍ക്കുന്ന ദുല്‍ഖറിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു. എന്നാല്‍ ദുല്‍ഖറുണ്ടോ ഇല്ലയോ എന്ന് താരമോ അണിയറ പ്രവര്‍ത്തകരോ വ്യക്തമായി പറയുന്നുമില്ലായിരുന്നു. കല്‍ക്കിയിലുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടാവാം ഉണ്ടാവാതിരിക്കാം എന്നാണ് ദുല്‍ഖര്‍ ഉത്തരം നല്‍കിയിരുന്നത്.
ഒടുവില്‍ ചിത്രം റിലീസ് ചെയ്യുന്നതിന്‍റെ തലേദിവസം താരം ചിത്രത്തിലെത്തുമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ദുല്‍ഖര്‍ മാത്രമല്ല, വിജയ് ദേവരക്കൊണ്ടയും ഒപ്പമുണ്ടാവുമെന്നും നാഗ് അശ്വിന്‍ പറഞ്ഞിരുന്നു. ചിത്രം കണ്ട പ്രേക്ഷകരും ദുല്‍ഖറിന്‍റേയും വിജയ് ദേവരക്കൊണ്ടയുടെയും കഥാപാത്രങ്ങളെ പറ്റി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
ഇപ്പോഴിതാ ഔദ്യോഗികമായി തന്നെ ദുല്‍ഖര്‍ സല്‍മാന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മാണ കമ്പനിയായ വൈജയന്തി മൂവീസ്. 'ഞങ്ങളുെട സ്വന്തം ദുല്‍ഖര്‍ സല്‍മാനെ കല്‍ക്കി യൂണിവേഴ്​സിന്‍റെ ക്യാപ്​റ്റനായി അവതരിപ്പിക്കുന്നു,' താരത്തിന്‍റെ പോസ്​റ്റര്‍ പങ്കുവച്ച് വൈജയന്തി മൂവീസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ദുല്‍ഖറിന്‍റെ ജനപ്രിയ ജോഡിയായ മൃണാള്‍ താക്കൂറും കല്‍ക്കിയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നരുന്നു. കല്‍ക്കി കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖറിന്‍റെ വേഫെറര്‍ ഫിലിംസാണ്.
Previous Post Next Post