പഞ്ചാബില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരുക്ക്
ചണ്ഡീഗഡ് | പഞ്ചാബില്‍ ഗുഡ്‌സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരുക്ക്. സിര്‍ഹിന്ദിലെ മധോപൂരിന് സമീപമാണ് അപകടം. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ലുധിയാന – അംബാല മെയിന്‍ ട്രാക്കില്‍ ഒരു ഗുഡ്‌സ് ട്രെയിനിനു പുറകില്‍ മറ്റൊരു ഗുഡ്‌സ് ട്രയിന്‍ ഇടിക്കുകയായിരുന്നു.
പൈലറ്റുമാരായ വികാസ് കുമാര്‍, ഹിമാന്‍ഷു കുമാര്‍ എന്നിവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വേറെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.