ഡോക്ടർദിനം ആചരിച്ചു

ഡോക്ടർദിനം ആചരിച്ചു

തൃശ്ശൂർ : കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ സംഘടിപ്പിച്ച ഡോക്ടർദിനാചരണം റൂറൽ എസ്.പി. ഡോ. നവനീത് ശർമ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, ജില്ലാ പ്രസിഡന്റ് ഡോ. ബിനോജ് ജോർജ് മാത്യു, ജില്ലാ സെക്രട്ടറി ഡോ. ജിൽഷോ ജോർജ്, സംസ്ഥാനസമിതി അംഗം ഡോ. വി.ഐ. അസീന എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ ആരോഗ്യവകുപ്പിൽനിന്ന്‌ വിരമിച്ച ഡോക്ടർമാരെ യോഗം ആദരിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളിലും ആരോഗ്യസ്ഥാപനങ്ങളിലെ ആൾക്ഷാമത്തിലും യോഗം ആശങ്ക പ്രകടിപ്പിച്ചു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
Previous Post Next Post