ഒരു മുക്കുറ്റിപ്പൂവിൻ്റെ ആഗോള ചിന്തകൾ പ്രകാശനം ചെയ്തു

ഒരു മുക്കുറ്റിപ്പൂവിൻ്റെ ആഗോള ചിന്തകൾ പ്രകാശനം ചെയ്തു
പൊന്നാനി: അധ്യാപികയും യുവ എഴുത്തുകാരിയുമായ ഫർഹ ഹനീഫിൻ്റെ പ്രഥമ കവിതാ സമാഹാരം ഒരു മുക്കുറ്റിപ്പൂവിൻ്റെ ആഗോള ചിന്തകൾ കഥാകൃത്ത് പി സുരേന്ദ്രൻ പ്രകാശനം ചെയ്തു. 

ആദ്യകവിതാ സമാഹാരത്തിലൂടെ തന്നെ മലയാള കാവ്യ ഭൂമികയിലേക്ക് കടന്നു വന്നിരിക്കുകയാണ് ഫർഹയെന്ന് പി സുരേന്ദ്രൻ പറഞ്ഞു. കവിതയിലെ സാമൂഹ്യ രാഷ്ട്രീയ ആശയങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ആഗോള ചിന്തയും നഗരവും മാത്രമല്ല, വീടും അടുക്കളയുമെല്ലാം പ്രമേയങ്ങളായി വരുന്ന ശക്തമായ രചനകളാണ് ഈ സമാഹാരത്തെ സമ്പുഷ്ടമാക്കുന്നത്.
അകം കവിതകളും പുറം കവിതകളും ഈ സമാഹാരത്തിലുണ്ട്. ഹൃദയത്തെ തൊടുന്ന ആവിഷ്കാരം കവയത്രിയെ വേറിട്ടു നിർത്തുന്നു. നാടിൻ്റെ പ്രതീക്ഷയാണ് ഫർഹ ഹനീഫെന്നും അദ്ദേഹം പറഞ്ഞു.

കവി ഇബ്രാഹിം പൊന്നാനി കൃതി ഏറ്റുവാങ്ങി. 
പി.കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. കെ.വി നദീർ പുസ്തകം പരിചയപ്പെടുത്തി. സുബൈദ പോത്തന്നൂർ, ഷൗക്കത്തലി ഖാൻ, സൗദ പൊന്നാനി, സീനത്ത് മാറഞ്ചേരി, ബാദുഷ, നിഷാദ്, ജംഷീന, സി ലിറാർ, പി.എസ് കരീം എന്നിവർ പ്രസംഗിച്ചു.
Previous Post Next Post