അയോധ്യ ക്ഷേത്രനഗരിയിലെ വെള്ളക്കെട്ട്; ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യു പി സര്‍ക്കാര്‍

അയോധ്യ ക്ഷേത്രനഗരിയിലെ വെള്ളക്കെട്ട്; ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യു പി സര്‍ക്കാര്‍
നോയിഡ | അയോധ്യ ക്ഷേത്ര നഗരിയിലെ വെള്ളക്കെട്ടും റോഡുകളുടെ തകര്‍ച്ചയും പ്രതിരോധത്തിലാക്കിയതിന് പിറകെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരടക്കം ആറുപേരെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ മൂന്ന് എന്‍ജിനീയര്‍മാരേയും ജലവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരേയുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

രാമക്ഷേത്രത്തിലേക്കുള്ള പാതയുള്‍പ്പെടെ മഴയില്‍ തകര്‍ന്നിരുന്നുഅയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുശേഷം ആറുമാസം മാത്രം പിന്നിടവെയാണ് ക്ഷേത്രത്തിലേക്കുള്ള രാം പഥ് റോഡടക്കം ആദ്യമഴയില്‍തന്നെ തകര്‍ന്നത്. ക്ഷേത്രനഗരിയില്‍ പലയിടത്തും വന്‍വെള്ളക്കെട്ടുമുണ്ടായി. പൗരാണിക നഗരത്തിന്റെ പ്രൗഢി വീണ്ടെടുത്തെന്നാവകാശപ്പെട്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെയാണ് നടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പിന്നാലെയാണ് ആറു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിര്‍മാണത്തില്‍ പങ്കാളികളായ ഗുജറാത്തിലെ കരാര്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നോട്ടിസുമയച്ചു. റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കും വെള്ളക്കെട്ട് ഒഴിവാക്കാനും ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്
Previous Post Next Post