നാടിന്റെ അഭിമാനമായി മാറിയ മുഹമ്മദ്‌ യാസിന് തവനൂർ മണ്ഡലം പ്രവാസി ലീഗ് ആദരവ് നൽകി

നാടിന്റെ അഭിമാനമായി മാറിയ മുഹമ്മദ്‌ യാസിന് തവനൂർ മണ്ഡലം പ്രവാസി ലീഗ് ആദരവ് നൽകി
എടപ്പാൾ: ഇറ്റലിയിൽ നടന്ന അണ്ടർ ഇലവൻ മിലൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയെ പ്രദിനീധികരിച്ഛ് പങ്കെടുത്തു നാടിന്റെ അഭിമാനമായി മാറിയ കാലടി സ്വദേശി മുഹമ്മദ്‌ യാസിനെ തവനൂർ മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. പ്രവാസി ലീഗ് കാലടി പഞ്ചായത്ത് പ്രസിഡന്റ്‌ യൂസഫ് വലിയകത്ത് സൈഫുനിസ ദമ്പതികളുടെ മകനായ മുഹമ്മദ്‌ യാസീന് മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ്‌ കെ.പി. അബൂബക്കർ ഹാജി പാറപ്പുറം നൽകി.മണ്ഡലം സെക്രട്ടറി പി.എച്ഛ്.അനീഷ്,ബഷീർ തൃപ്പാലൂർ,കുഞ്ഞാപ്പിനു കാലടി, അബ്ദുൽ മജീദ് കണ്ടനകം,മുഹമ്മദ് കുട്ടി പാറപ്പുറം,കമ്മുതണ്ടലം,അബ്ദുറഹ്മാൻ പാറപ്പുറം,മൊയ്തുണ്ണി കാലടി അബ്ദുള്ള പാറപ്പുറം എന്നിവർ പങ്കെടുത്തു
Previous Post Next Post