എസ്എസ്എൽസി വിജയിച്ച ആംബുലൻസ് ഡ്രൈവർമാരുടെ മക്കളെ അനുമോദിച്ചു
കുന്നംകുളം:അൻസാർ ക്രസന്റ്റ് പീഡിയാട്രിക് & നിയോനാറ്റോളജി ഹോസ്പിറ്റലും ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ കുന്നംകുളം ഏരിയ കമ്മിറ്റിയും(AODA) സംയുക്തമായി ആനുമോദനസദസ് സംഘടിപ്പിച്ചു.എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ ആംബുലൻസ് ഡ്രൈവർമാരുടെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കുന്നംകുളം സോണൽ പ്രസിഡൻറ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സോഡൽ ട്രഷറർ ഉണ്ണി അൻസാർ സ്വാഗതം പറഞ്ഞു.അൻസാർ ഹോസ്പിറ്റൽ സിഇഒ അബ്ദുൽ നാസർ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് തൃശ്ശൂർ ജില്ല സെക്രട്ടറി ഷജീർ ചങ്ങരംകുളം,തൃശ്ശൂർ ജില്ല കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം റഫീഖ്, മുഹ്സിൻ അൻസാർ ഹോസ്പിറ്റൽ പീഡിയാട്രിക് ഡോക്ടർ രവീന്ദ്രൻ,ഡോക്ടർ മുഹമ്മദ് റോഷൻ,ഡോക്ടർ നാഗരാജൻ എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പും നടത്തി സോണൽ സെക്രട്ടറി ജിബിറ്റ് നന്ദി പറഞ്ഞു.