പൊന്നാനിയില്‍ കടല്‍ഭിത്തി നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് എം എല്‍ എ ക്ക് മന്ത്രിയുടെ ഉറപ്പ്

പൊന്നാനിയില്‍ കടല്‍ഭിത്തി നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് എം എല്‍ എ ക്ക് മന്ത്രിയുടെ ഉറപ്പ് 
പൊന്നാനി:പൊന്നാനിയിലെ രൂക്ഷമായ കടലാക്രമണം സംബന്ധിച്ച് നിയമസഭയില്‍ പൊന്നാനി എം എല്‍ എ പി നന്ദകുമാര്‍ 
സബ്മിഷന്‍ അവതരിപ്പിച്ചു.ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്ന പൊന്നാനി മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണത്തിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ചും
നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.ഉടന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മിച്ചു തീരസുരക്ഷക്ക് ശാശ്വതമായ പരിഹാരം കാണാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
Previous Post Next Post