പ്രകൃതിവിരുദ്ധ പീഡനം; കുന്നംകുളം സ്വദേശിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു

പ്രകൃതിവിരുദ്ധ പീഡനം; കുന്നംകുളം സ്വദേശിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു 
കുന്നംകുളം:പ്രായപൂർത്തിയാക്കാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുന്നംകുളം സ്വദേശിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ശങ്കരപുരം സ്വദേശി കോടത്തൂർ വീട്ടിൽ 60 വയസ്സുള്ള ദിവാകരനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പൊക്സോ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്നുവർഷം തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.
 2023 ലാണ് കേസിനാസ്പദമായ സംഭവം.രാത്രിയിൽ അമ്മയെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാൻ പോകുകയായിരുന്ന 14 വയസ്സുകാരനെ സ്കൂട്ടറിൽ കൊണ്ടുപോയി കുട്ടിക്കുനേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിലാണ് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Previous Post Next Post