സംസ്ഥാനത്ത് മഴ തുടരും; വടക്കൻ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും വിവിധയിടങ്ങളില്‍ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ 7 മുതല്‍ 11 സെന്റിമീറ്റർ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളതീരത്ത് മീൻപിടുത്തത്തിന് തടസമില്ല. മത്സ്യത്തൊഴിലാളികള്‍ ജാഗ്രപാലിക്കണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള-തമിഴ്‌നാട് തീരങ്ങളില്‍ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തീരദേശവാസികള്‍ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.