വേനല്‍ക്കാല പാര്‍ക്കിംഗ് ഫീസ് കുറച്ചു

വേനല്‍ക്കാല പാര്‍ക്കിംഗ് ഫീസ് കുറച്ചു
അബൂദബി | സായിദ് വിമാനത്താവളത്തില്‍ വേനല്‍ക്കാലത്ത് കൂടുതല്‍ ദിവസത്തേക്ക് കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീ ഇളവ് പ്രഖ്യാപിച്ചു.

രണ്ട്-മൂന്ന് ദിവസത്തേക്ക്: 225 ദിര്‍ഹം, നാല്-ഏഴ് ദിവസത്തേക്ക്: 325 ദിര്‍ഹം, എട്ട്-14 ദിവസത്തേക്ക്: 400 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്.

സ്ലോട്ടുകള്‍ മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്യണം. പൂര്‍ണമായും കവര്‍ ചെയ്തതും സൗകര്യപ്രദവുമായ പാര്‍ക്കിംഗില്‍ വാഹനങ്ങള്‍ വെച്ച് വിമാനത്താവളത്തിലെത്താന്‍ രണ്ട് മിനുട്ട് മാത്രം മതിയെന്ന് അബൂദബി എയര്‍പോര്‍ട്ട് അറിയിച്ചു.
Previous Post Next Post